Latest NewsFootballNewsSports

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണക്ക് ജയം

സ്പാനിഷ് ലീഗിൽ റയൽ വല്ലഡോയിഡിനെ പരാജയപ്പെടുത്തി ബാഴ്‌സലോണ കിരീട പോരാട്ടത്തിൽ അത്ലാന്റിക്കോ മാഡ്രിഡിന് തൊട്ടു പിന്നിൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സലോണയുടെ ജയം. കളിയുടെ ഇഞ്ചുറി ടൈമിൽ ഫ്രഞ്ച് താരം ഡെംബലെ(90) ആണ് ബാഴ്‌സലോണയുടെ വിജയ ഗോൾ നേടിയത്. അവസാന 10 മിനുട്ടുനുള്ളിൽ റയൽ വല്ലഡോയിന്റെ ഓസ്കാർ പ്ലാനൊ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ടീം 10 പേരുമായാണ് കളിച്ചത്.

റയൽ വല്ലഡോയിഡിനെതിരെയുള്ള ബാഴ്‌സലോണയുടെ വിജയം പോയിന്റ് പട്ടികയിൽ അത്ലാന്റിക്കോ മാഡ്രിഡുമായുള്ള അകലം ഒന്നായി കുറച്ചു. അത്ലാന്റിക്കോ മാഡ്രിഡിന് 66 പോയിന്റും ബാഴ്‌സലോണയ്ക്ക് 65 പോയിന്റുമാണുള്ളത്. ഇനി 9 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ലീഗിൽ ശക്തമായ പോരാട്ടങ്ങൾക്ക് ലാ ലിഗ സാക്ഷിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button