KeralaLatest NewsNews

തൃശൂര്‍ സുരേഷ് ഗോപി എടുക്കുമെന്ന് യുവാവ് പറയുമ്പോള്‍, അല്ല ഉറപ്പാണ് എല്‍.ഡി.എഫ് എന്ന് യുവതി

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പൂരം കഴിഞ്ഞു. ഇനി ആര് എന്നുള്ളത് മെയ് 2 വരെ കാത്തിരിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തൃശൂരില്‍ ആര് ജയിക്കുമെന്നുള്ള ചോദ്യത്തിന് യുവതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമത്തില്‍ വൈറലായിരിക്കുന്നത്.

Read Also : മോശമായി പെരുമാറിയ സ്ഥാനാർത്ഥിയെ പോളിങ് ബൂത്തില്‍നിന്ന് അടിച്ചോടിച്ച് വോട്ടർമാർ ; ദൃശ്യങ്ങൾ പുറത്ത്

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജനങ്ങളോട് അഭിപ്രായങ്ങള്‍ ആരായുകയായിരുന്ന ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും വരുമെന്ന് പറയുന്ന തൃശൂര്‍ സ്വദേശിയായ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വീഡിയോയില്‍, യുവതിക്കൊപ്പം നില്‍ക്കുന്നയാള്‍ തൃശൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ഉറപ്പായും വിജയിക്കുമെന്നും ‘തൃശൂര്‍ സുരേഷ് ഗോപി എടുക്കുമെന്നും’ പറയുന്നു.

തുടര്‍ന്ന് യുവതിയോട് ആര് ജയിക്കുമെന്ന് ചോദിക്കുന്നതും യുവതി ‘ഉറപ്പാണ്’ എന്ന് പറയുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. തന്റെയൊപ്പമുള്ളയാളെപ്പോലെ യുവതിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണയ്ക്കുന്നതെന്ന് തോന്നിക്കുമ്പോള്‍ തൊട്ടടുത്ത നിമിഷം ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന് പറഞ്ഞുകൊണ്ട് താന്‍ ഇടതുമുന്നണിയെയാണ് പിന്തുണയ്ക്കുന്നത് എന്ന് യുവതി വ്യക്തമാക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button