Latest NewsFootballNewsSports

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ചെൽസി-പോർട്ടോ പോരാട്ടം ഇന്ന്

ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ ലക്ഷ്യം വെച്ച് പ്രീമിയർ ലീഗ് ക്ലബായ ചെൽസി ഇന്നിറങ്ങും. പോർച്ചുഗീസ് ക്ലബായ പോർട്ടോ ആണ് ക്വാർട്ടറിൽ ആദ്യ പാദത്തിൽ ചെൽസിയുടെ എതിരാളികൾ. സ്പാനിഷ് വമ്പന്മാരായ അത്ലാന്റിക്കോ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 3-0 തോൽപിച്ചാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ചത്. അതേസമയം ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവന്റസിനെ പരാജയപ്പെടുത്തിയാണ് പോർട്ടോ ക്വാർട്ടർ ബർത്തുറപ്പിച്ചത്.

അതേസമയം, പ്രീമിയർ ലീഗിൽ ഏറ്റ കനത്ത പരാജയത്തിന്റെ ക്ഷീണം ഇതുവരെ ചെൽസിയെ വിട്ടുമാറിയിട്ടില്ല. പത്തൊൻപതാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിലെ വമ്പന്മാരെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് തറപറ്റിച്ചത്. ടൂഹലിനും സംഘത്തിനും വിജയ വഴിയിലേക്ക് എത്താനാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത് . രാത്രി 12.30 നാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button