Latest NewsFootballNewsSports

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബെറുസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ സിറ്റിയുടെ ആദ്യ ഗോൾ പിറന്നു. ഡോർട്മുണ്ട് താരം ചാനിൽ നിന്ന് ബോൾ കൈക്കലാക്കി ഒരു കൗണ്ടർ അറ്റാക്കിലുടെ ഡി ബ്രുയിൻ(19) സിറ്റിയുടെ ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ മറുപടി ഗോളിനായി ഡോർട്മുണ്ട് ശ്രമം നടത്തിയെങ്കിലും ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോൾ വാർ നിഷേധിച്ചു.

രണ്ടാം പകുതിയിൽ ഇരുടീമുകളും തുല്യ പോരാട്ടം കാഴ്ചവെക്കപ്പോൾ ക്യാപ്റ്റൻ റിയൂസിലൂടെ(84) ഡോർട്മുണ്ട് സമനില നേടി. എന്നാൽ ഇഞ്ചുറി ടൈമിൽ യുവതാരം ഫോഡൻ (90) സിറ്റിക്കായി വിജയ ഗോൾ നേടി. ഏപ്രിൽ 15 ന് ബെറുസിയ ഡോർട്മുണ്ടി തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടറിൽ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. അതേസമയം, സിറ്റിക്ക് സമനില നേടിയാലും സെമി ബെർത്തുറപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button