CricketLatest NewsNewsSports

ഐപിഎള്ളിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂരുവിന് ജയം

ഐപിഎൽ 14-ാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന് രണ്ടു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് മുംബൈ ഉയർത്തിയ 160 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് മറികടന്നു. 27 പന്തിൽ നിന്ന് രണ്ട്‌ സിക്‌സും നാല് ഫോറുമടക്കം 48 റൺസ് എടുത്ത എ ബി ഡിവില്ലേഴ്‌സാണ് ബാംഗ്ലൂരുവിനെ വിജയത്തിലേക്ക് നയിച്ചത്.

അവസാന ഓവറിൽ ഡിവില്ലേഴ്സ് റൺ ഔട്ടായെങ്കിലും ഹർഷൻ പട്ടേൽ (4) ടീമിനെ വിജയത്തിലെത്തിച്ചു. അവസാന ഓവറിൽ വിജയത്തിന് രണ്ട്‌ റൺസ് അകലെ റൺ ഔട്ടായാണ് ഡിവില്ലേഴ്സ് ക്രീസ് വിട്ടത്. മുബൈയ്ക്കായി ജസ്പ്രീത് ബുംറയും മാർകോ ജാൻസറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button