KeralaLatest NewsNews

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി അപകടത്തില്‍പ്പെട്ട വാര്‍ത്ത അറിഞ്ഞതോടെ നടുങ്ങിയത് നാട്ടിക ഗ്രാമം, പിന്നെ ആശ്വാസം

നാട്ടിക: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും കുടുംബവും ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ നാട്ടിക ഗ്രാമവാസികള്‍ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അദ്ദേഹവും ഒപ്പമുണ്ടായിരുന്നവരും രക്ഷപെട്ടു എന്നറിഞ്ഞതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.

Read Also : അതൊന്നുമല്ല കാരണം; ഫെലികോപ്റ്റർ അടിയന്തിരമായി ചതുപ്പിലിറക്കിയത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ്

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എറണാകുളം പനങ്ങാട് ചതുപ്പില്‍ എം.എ.യൂസഫലിയും കുടുംബവും സഞ്ചരിച്ച കോപ്ടര്‍ ഇടിച്ചിറക്കിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും  കനത്ത മഴയെ തുടര്‍ന്നുള്ള പ്രതികൂല കാലാവസ്ഥയില്‍ യാത്രക്കാരുടെ സുരക്ഷ കണക്കാക്കിയാണ്  പരിചയസമ്പന്നനായ പൈലറ്റ് തുറസായ ഭൂപ്രദേശത്തേക്ക് ഹെലികോപ്റ്റര്‍ ഇറക്കിയത് എന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

യൂസഫലിയും ഭാര്യയുമടക്കം ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളില്ല. ഇന്നലെ അബുദാബിയില്‍ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായതിന്റെ സന്തോഷത്തിലായിരുന്നു നാട്ടികക്കാര്‍.

അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായത്. അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം യൂസഫലിക്ക് സമ്മാനിച്ചു. ഇതിനെ തുടര്‍ന്ന് നാട്ടിലെത്തിയ യൂസഫലിയും ഭാര്യയും അടുത്ത ബന്ധുവിനെ കാണാന്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലേക്കു ഞായറാഴ്ച രാവിലെയാണു വീട്ടില്‍നിന്ന് ഹെലികോപ്റ്ററില്‍ പോയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button