KeralaNattuvarthaLatest NewsNews

കെ.എം. ഷാജിയുടെ വീട്ടിൽ നിന്നും വിജിലൻസ് അരക്കോടി രൂപ പിടിച്ചെടുത്തു

മുസ്​ലിം ലീഗ്​ നേതാവും എം.എൽ.എയുമായ കെ.എം. ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്​ഡിൽ കണക്കിൽപെടാത്ത അരക്കോടി രൂപ കണ്ടെടു​ത്തെന്ന്​ വിജിലൻസ്​. കണ്ണൂരിലെ വീട്ടിൽ വിജിലൻസ്​ സംഘം​ നടത്തിയ പരിശോധനയിലാണ്​ പണം പിടികൂടിയത്​.

അനധികൃത സ്വത്ത്​ സമ്പാദന കേസിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ്​ കേസെടുത്തിരുന്നു. ​ ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഷാജിയുടെ വീടുകളിൽ തുടങ്ങിയ ​വിജിലൻസ്​ റെയ്​ഡ്​ ഇപ്പോഴും തുടരുകയാണ്​​. കോഴിക്കോട്​ മാലൂർ കുന്നിലേയും കണ്ണൂരിലേയും വീടുകളിൽ ഒരേസമയത്താണ് പരിശോധന നടത്തുന്നത്​. സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

അനധികൃത സ്വത്ത്‌ സമ്പാദിച്ചുവെന്ന പരാതിയിൽകഴിഞ്ഞ നവംബറിൽ ഷാജിക്കെതിരെ വിജിലൻസ്​ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കേസെടുക്കാൻ വിജിലൻസ്‌ അന്വേഷണ ഉദ്യോഗസ്ഥന്‌ സ്വന്തം നിലക്ക്​ തന്നെ അധികാരമുണ്ടെന്ന്‌ നേരത്തെ കോടതി വ്യക്​തമാക്കിയിരുന്നു. വിജിലൻസ്‌ പ്രത്യേക യൂണിറ്റ് ​ നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്ന്​ കണ്ടെത്തിയെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്​.

തിങ്കളാഴ്​ച രാവിലെ തുടങ്ങിയ പരിശോധനയിൽ ഷാജിയുടെ സ്വത്തുവിവരങ്ങളോടൊപ്പം സാമ്പത്തിക ഇടപാടുകൾ സമ്പത്തിച്ച രേഖകളുമാണ്​ പരിശോധിക്കുന്നത്​.

shortlink

Related Articles

Post Your Comments


Back to top button