KeralaNattuvarthaLatest NewsNews

വിജിലൻസ് റെയ്‌ഡ്; പണത്തിന്റെ രേഖകൾ ഹാജരാക്കാൻ വീണ്ടും സമയം വേണമെന്ന് കെ.എം ഷാജി

വിജിലന്‍സ് റെയ്‌ഡിൽ പിടിച്ചെടുത്ത 47 ലക്ഷം രൂപയുടെ രേഖകൾ കാണിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കെ.എം ഷാജി എം.എല്‍.എ. തെരഞ്ഞെടുപ്പ് ചെലവിലേക്ക് ജനങ്ങളിൽ നിന്ന് പിരിച്ചെടുത്തതാണിതെന്നും തെളിവായി രസീതുകൾ ഹാജരാക്കുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാന്‍ രണ്ട് ദിവസത്തെ സാവകാശം വേണമെന്നാണ് ആവശ്യം. നേരത്തെ ഒരാഴ്ച സമയം വിജിലന്‍സ് ഷാജിക്ക് അനുവദിച്ചിരുന്നെങ്കിലും രേഖകൾ കൈമാറാൻ ഷാജിക്ക് കഴിഞ്ഞിരുന്നില്ല.

സംഭാവനകളുടെ രസീതുകൾ ശേഖരിക്കുന്നതിന് കുറച്ച് കൂടി സമയം വേണമെന്നാണ് ഷാജിയുടെ ആവശ്യം. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ വിജിലൻസ് ഇന്ന് കോഴിക്കോട് വിജിലന്‍സ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 9 വർഷ കാലഘട്ടത്തിൽ കെ.എം. ഷാജിയുടെ വരുമാനത്തിൽ 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എല്‍.എയുടെ വീടുകള്‍ അളന്നുതിട്ടപ്പെടുത്താന്‍ വിജിലന്‍സ് പൊതുമരാമത്ത് വകുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് മാലൂര്‍കുന്നിലെയും കണ്ണൂര്‍ ചാലാട്ടെയും വീടുകളാണ് അളക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button