KeralaNattuvarthaLatest NewsNews

അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദന കേ​സ്; കെ.​എം. ഷാ​ജി എം.​എ​ല്‍.​എ​​യെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു.

അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ല്‍.​എ​​യെ വി​ജി​ല​ന്‍​സ്​ വീ​ണ്ടും ചോ​ദ്യം​ചെ​യ്​​തു. നേരത്തെ ചോദ്യം ചെയ്തപ്പോൾ വിജിലൻസ് പ​രി​ശോ​ധ​ന​ക്കി​ടെ ക​ണ്ണൂ​​രി​ലെ വീ​ട്ടി​ല്‍​നി​ന്ന്​ പി​ടി​ച്ച 47.35 ല​ക്ഷം രൂ​പ​യു​ടെ​യും അ​ന​ധി​കൃ​ത സ്വ​ത്താ​യി ക​ണ്ടെ​ത്തി​യ 1.47 കോ​ടി രൂ​പ​യു​ടെ​യും രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ വി​ജി​ല​ന്‍​സ്​ ഒ​രാ​ഴ്​​ച സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. രേ​ഖ​ക​ള്‍ കൈ​മാ​റി​യ ഷാ​ജി​യോ​ട്​ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​നു​ണ്ടെ​ന്ന്​ പ​റ​ഞ്ഞാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ല്‍. ചോദ്യം ചെയ്യൽ പൂ​ര്‍​ണ​മാ​യും വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട്.

യു.​ഡി.​എ​ഫ്​ അ​ഴീ​ക്കോ​ട്​ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പി​രി​ച്ച തു​ക​യാ​ണ്​ വീ​ട്ടി​ല്‍​നി​ന്ന്​ പി​ടി​ച്ച​തെ​ന്ന്​ നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യ കെ.​എം. ഷാ​ജി പിരിച്ച തുകയുടെ രസീതുകളും കു​ടും​ബ​സ്വ​ത്ത്​ ല​ഭി​ച്ച​തി​ന്റെ രേ​ഖ​ക​ളും, സ്ഥലം വാങ്ങിയതിന്റെ രേഖകളും ബി​സി​ന​സു​ക​ളി​ലെ ​ഓ​ഹ​രി​ക​ളു​ടെ​യും രേ​ഖ​ക​ളു​മാ​ണ്​ കൈ​മാ​റി​യ​ത്. ബാ​ക്കി രേ​ഖ​ക​ള്‍ എ​ത്തി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​വും ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം വീ​ണ്ടും ഷാ​ജി​യെ ചോ​ദ്യം​ചെ​യ്യു​മെ​ന്നും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ലേ ഇ​വ​യു​ടെ ആ​ധി​കാ​രി​ക​ത വ്യ​ക്ത​മാ​വുകയുള്ളൂ എന്നും​​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ പ​റ​ഞ്ഞു. കെ.​എം. ഷാജി ഹാജരാക്കിയ ഭൂ​രേ​ഖ​ക​ളുടെ സ​ത്യാ​വ​സ്​​ഥ അ​റി​യാ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ വ​കു​പ്പി​ന്റെ സ​ഹാ​യം തേ​ടും. അ​ക്കൗ​ണ്ട്​ വി​ശ​ദാം​ശ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളി​ല്‍​നി​ന്ന്​ ശേ​ഖ​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ ചെ​ല​വി​ലേ​ക്ക്​ വ​ന്‍​തു​ക ന​ല്‍​കി​യ​വ​രു​ടെ പേ​രു​വി​വ​രം ല​ഭ്യ​മാ​യ​തി​നാ​ല്‍​ ഇ​വ​രി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ക്കുമെന്നും അ​ന്വേ​ഷ​ണ​ സം​ഘം അറിയിച്ചു.

Related Articles

Post Your Comments


Back to top button