Latest NewsNewsInternational

ഭീകരരുടെ താവളമായ പാകിസ്താനെതിരെ ലോകരാജ്യങ്ങള്‍, പാകിസ്താന്‍ അതീവ അപകടകാരിയായ രാജ്യം

ലണ്ടന്‍ : ഭീകരരുടെ താവളമായ പാകിസ്താന് കനത്ത പ്രഹരവുമായി ബ്രിട്ടണ്‍. പാകിസ്താനെ അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് പ്രകാരമാണ് നടപടി.

Read Also : മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ സി.പി.എം

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം എന്നിവ സംബന്ധിച്ച് ചട്ടങ്ങള്‍ 2017 നിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ മൂന്നാം സ്ഥാനമാണ് പാകിസ്താനുളളത്. ഉത്തരകൊറിയ, സിറിയ, സിംബാബ് വെ , യെമന്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍.

അതേസമയം വസ്തുതകള്‍ മനസ്സിലാക്കിയല്ല ബ്രിട്ടണ്‍ നടപടി സ്വീകരിച്ചതെന്ന് പാക് സര്‍ക്കാര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button