COVID 19Latest NewsNewsIndia

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 25,462 പേർക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമാക്കി പുതുതായി ഇരുപതിനായിരത്തോളം രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,067 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 11,61,065 ആയി ഉയര്‍ന്നു.

ഇന്ന് 4603 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത. 81 പേര്‍ കൂടി കൊറോണ വൈറസ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചതോടെ മരണസംഖ്യ 13,351 ആയി ഉയർന്നിരിക്കുന്നു. രാജസ്ഥാനില്‍ കൊറോണ വൈറസ് രോഗ വ്യാപനം തുടരുകയാണ്. പുതുതായി 10,514 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത് .

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 25,462 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പോസിറ്റിവിറ്റി നിരക്ക് 29.74 ശതമാനമാണ്. 20000 പേരാണ് പുതുതായി രോഗമുക്തി നേടിയത്. നിലവില്‍ 74,941 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Related Articles

Post Your Comments


Back to top button