KeralaLatest NewsNews

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങൾ കവർന്നു; ഒരാൾ അറസ്റ്റിൽ

തൃശൂർ: തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങൾ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ദേശീയ പാതയിൽ വച്ച് 94 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കണ്ണൂർ ചിറക്കൽ സ്വദേശി മുബാറക്കിനെയാണ് ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഇനി താക്കീതില്ല; നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് കളക്ടർ

മാർച്ച് 22 നായിരുന്നു സംഭവം. ഇന്നോവ കാറിൽ ഇലക്ഷൻ അർജന്റ് എന്ന സ്റ്റിക്കർ പതിച്ച് എത്തിയാണ് ഇയാൾ കവർച്ച നടത്തിയത്. ഇയാളോടൊപ്പം പത്തു പേർ കൂടി ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറിയുമായി മൂവാറ്റുപുഴയിലേക്ക് വന്ന ലോറിയിൽ നിന്നാണ് സംഘം പണം കവർന്നത്. ലോറി തടഞ്ഞ ശേഷം ജീവനക്കാരെ ചോദ്യം ചെയ്യാനെന്ന മട്ടിൽ പണം കവർന്ന് സംഘം കടന്നു കളയുകയായിരുന്നു.

Read Also: എറണാകുളത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് കെ കെ ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button