Latest NewsNewsFootballSports

ആസ്റ്റൺ വില്ല‌ക്കെതിരായ മത്സരത്തിൽ ഡി ബ്രൂയിൻ കളിക്കില്ല

ചെൽസിക്കെതിരായ എഫ് എ കപ്പ് സെമി ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രൂയിൻ ആസ്റ്റൺ വില്ല‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കില്ല. ചെൽസിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ കാലിന് പരിക്കേറ്റ് ഡി ബ്രൂയിൻ പുറത്തുപോയിരുന്നു. തുടർന്ന് താരത്തിന് പകരം ഫിൽ ഫോഡനാണ് കളിക്കാനിറങ്ങിയത്. എന്നാൽ താരത്തിന്റെ പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും മാഞ്ചസ്റ്റർ സിറ്റി പുറത്തുവിട്ടിട്ടില്ല.

ആസ്റ്റൺ വില്ല‌ക്കെതിരായ മത്സരത്തിന് ശേഷം അടുത്ത ശനിയാഴ്ച നടക്കുന്ന ലീഗ് കപ്പ് ഫൈനലിലും ഡി ബ്രൂയിൻ കളിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നേരത്തെ ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയിനും പരിക്ക് മൂലം ലീഗ് കപ്പ് ഫൈനൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഡി ബ്രൂയിന്റെ പരിക്ക് തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button