KeralaLatest NewsNews

ഭിക്ഷാടകനായെത്തി മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ

നെയ്യാറ്റിൻകര; ഭിക്ഷാടകനായെത്തി മൊബൈൽ കവർന്നയാളെ വീട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുണ്ടായി. പുല്ലുവിള സ്വദേശി ലോറൻസ് (57) ആണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കമുകിൻകോട് കൊച്ചുപള്ളിക്കു സമീപം ബെന്നിയുടെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ എത്തിയ ലോറൻസ് വീടിന്റെ മുന്നിലിരുന്ന മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു ഉണ്ടായത്. മൊബൈൽ കാണാനില്ലെന്നു ശ്രദ്ധയിൽപ്പെട്ടയുടൻ വീട്ടിലെത്തിയ യാചകനെക്കുറിച്ച് ഓർക്കുകയും പിന്തുടർന്നു പിടികൂടുകയുമായിരുന്നു ഉണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നു എസ്ഐമാരായ കെ.ആർ. രാജേഷ്, ബി.എസ്. ആദർശ് എന്നിവർ അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button