KeralaLatest NewsNews

എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല…ചെറിയാൻ ഫിലിപ്പ് മറുകണ്ടം ചാടുമോ?

ബാല്യം മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്നു പിന്നീട് ബോദ്ധ്യപ്പെട്ടതായി ചെറിയാൻ ഫിലിപ്പ് സമൂഹമാധ്യമത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം: ഇടതുമുന്നണിയുടെ അവഗണനയ്ക്ക് പിന്നാലെ ചർച്ചകൾക്ക് വഴിയൊരുക്കി സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പ്. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ലെന്നു സമൂഹ മാധ്യമത്തിലൂടെ ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. ‘കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല’– ഇങ്ങനെയൊരു കുറിപ്പു വന്നതോടെ ചെറിയാൻ ഫിലിപ്പ് ഇടതു ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ ചർച്ചകൾ സജീവമായി.

Read Also: തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി രാഹുൽ ഗാന്ധി

എന്നാൽ ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടതിനെ രൂക്ഷമായി പരിഹസിച്ചും കോൺഗ്രസിലേക്കു സ്വാഗതം ചെയ്തും പാർട്ടി പത്രമായ വീക്ഷണം കഴിഞ്ഞ ദിവസം മുഖപ്രസംഗമെഴുതിയിരുന്നു. രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്നായിരുന്നു ഇതിനോട് ചെറിയാന്റെ പ്രതികരണം. ഈ നിലപാടിൽനിന്ന് ചെറിയാൻ പിൻമാറുന്നതിന്റെ സൂചനയാണ് ഇന്നത്തെ കുറിപ്പിലുള്ളതെന്നാണു രാഷ്ട്രീയ വൃത്തങ്ങളിലെ ചർച്ച. ബാല്യം മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്നു പിന്നീട് ബോദ്ധ്യപ്പെട്ടതായി ചെറിയാൻ ഫിലിപ്പ് സമൂഹമാധ്യമത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു. ‘ഇക്കാര്യം ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല,’ 1976 മുതൽ 1982 വരെ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്ന കാര്യവും ചെറിയാൻ ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button