Latest NewsNewsFood & CookeryHealth & Fitness

ശരീരഭാരം കൂടാതിരിക്കാൻ മാമ്പഴം ഇങ്ങനെ കഴിക്കാം

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാമ്പഴം കഴിച്ചാൽ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാൻ മടിക്കും. എന്നാൽ ഇതിൽ വാസ്‌തവം ഉണ്ടോ? അറിയാം.പോഷകസമ്പന്നമാണ് മാമ്പഴം. ഇതിൽ വൈറ്റമിൻ എ, സി, കോപ്പർ, ഫോളേറ്റ് ഇവ ധാരാളമുണ്ട്. വെറും ഒരു ശതമാനം കൊഴുപ്പ് മാത്രമാണ് ഇതിലുള്ളത്. ഇത് ആരുടെയും തടി കൂട്ടില്ല. മാത്രമല്ല പ്രോട്ടീന്റെയും ഫൈബറിന്റെയും വിഘടനത്തിനും ദഹനത്തിനും മാമ്പഴം സഹായിക്കും.

മാമ്പഴം ഇങ്ങനെ കഴിക്കരുത്

മാമ്പഴം മിൽക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്, ക്രീം, മംഗോ പൈ തുടങ്ങിയവയുടെ രൂപത്തിൽ കഴിച്ചാൽ അത് വണ്ണം കൂടാൻ ഇടയാക്കും. ഇവയിലെല്ലാം പഞ്ചസാര കൂടുതലുണ്ട്. ഇത് ശരീരഭാരം കൂടാൻ കാരണമാകും. ഗുണങ്ങൾ ലഭിക്കാൻ പഴം പഴമായി തന്നെ കഴിക്കണം.

ദിവസം എത്ര മാമ്പഴം കഴിക്കാം?

ദിവസം ഒരു മാമ്പഴത്തിൽ കൂടുതൽ കഴിക്കരുത്. മാമ്പഴം മറ്റ്‌ പ്രധാന ഭക്ഷണങ്ങളോടൊപ്പം കഴിക്കരുത്. മാമ്പഴം കഴിക്കുന്ന സമയത്ത് അതു മാത്രം കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button