CricketNewsSports

ബെൻ സ്റ്റോക്‌സിന് പകരം രാജസ്ഥാൻ റോയൽസിലേക്ക് ദക്ഷിണാഫ്രിക്കൻ താരം

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിലേക്ക് ദക്ഷിണാഫ്രിക്കൻ താരം റസ്സി വാൻഡർ ഡസൻ എത്തുന്നുവെന്ന് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഫിറ്റ്നസ് ടെസ്റ്റ് പാസായി കഴിഞ്ഞാൽ ഫ്രാഞ്ചൈസി വിവരം പുറത്തുവിട്ടേക്കും. ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ റസ്സി വാൻഡർ ഫ്രാഞ്ചൈസിക്കൊപ്പം ചേരുമെന്നാണ് വിവരം.

അതേസമയം ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ നാണം കെട്ട തോൽവി വഴങ്ങിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് 10 വിക്കറ്റിനാണ് വിജയം കണ്ടത്. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മറികടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button