Latest NewsNewsFootballSports

കിരീട മോഹങ്ങൾക്ക് തിരിച്ചടി, അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം

ലാലിഗയിൽ കിരീടത്തിനായുള്ള മത്സരത്തിൽ അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്ലാന്റിക്കോ ബിൽബാവോ അത്ലാന്റിക്കോ മാഡ്രിഡിനെ തോല്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ എട്ടാം മിനുറ്റിൽ ബെറംഗരുടെ ഗോളിൽ ബിൽബാവോ ലീഡ് നേടി. മറുപടി ഗോളിനായി ആവേശത്തോടെ കളിച്ച അത്ലാന്റിക്കോ മാഡ്രിഡ് 77-ാം മിനുട്ടിൽ സാവിച്ചിന്റെ ഗോളിൽ സമനില നേടി.

എന്നാൽ അത്ലാന്റിക്കോ മാഡ്രിഡിന്റെ സമനില ഗോളിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 87-ാം മിനുട്ടിൽ ഇനിഗോ മാർട്ടിനസിന്റെ തകർപ്പൻ ഗോളിൽ അത്ലാന്റിക്കോ മാഡ്രിഡിന്റെ കിരീട മോഹങ്ങൾക്ക് തിരിച്ചടി നൽകി. പരാജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് അത്ലാന്റിക്കോ മാഡ്രിഡ്. എന്നാൽ 71 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഒരു മത്സരം കുറവാണ് കളിച്ചത്. അടുത്ത മത്സരം വിജയിച്ചാൽ ബാഴ്‌സലോണ ലീഗിൽ ഒന്നാമതെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button