Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചെൽസി ആദ്യ സെമി ഇന്ന്

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമിയിൽ റയൽ മാഡ്രിഡ് ഇന്ന് ചെൽസിയെ നേരിടും. മാഡ്രിഡിൽ നടക്കുന്ന സെമിയിൽ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ടീമുകളാണ് ചെൽസിയും റയലും. സ്പാനിഷ് ലീഗിൽ നിരാശ നിറഞ്ഞ ഗോൾ രഹിത സമനില നേടികൊണ്ടാണ് റയൽ മാഡ്രിഡ് ഫൈനൽ മത്സരത്തിനിറങ്ങുന്നത്. അവസാന നാലു മത്സരങ്ങൾക്ക് ഇടയിൽ മൂന്ന് ഗോൾ രഹിത സമനില വഴങ്ങിയത് റയലിന്റെ ലാ ലിഗ കിരീട മോഹങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ട്.

അതേസമയം, അവസാന 17 മത്സരങ്ങളിലായി പരാജയം അറിയാത്ത ടീമാണ് റയൽ മാഡ്രിഡ്. ക്വാർട്ടർ ഫൈനലിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിന് മറികടന്നാണ് റയൽ സെമിയിലെത്തുന്നത്. പ്രീമിയർ ലീഗിൽ ചെൽസി വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ടൂഹൽ വന്ന ശേഷം മികച്ച ഫോമിലാണ് ചെൽസി. ക്വാർട്ടറിൽ പോർട്ടോയെ ആയിരുന്നു ചെൽസി തോൽപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button