KeralaLatest News

‘ഇല്ലാത്ത വാക്സിൻ ക്ഷാമം പറഞ്ഞ് പിണറായി സർക്കാർ ജനങ്ങളെ പീഡിപ്പിക്കുന്നു : ഓൺലൈൻ രജിസ്ട്രേഷൻ അട്ടിമറിക്കുന്നു’

കേന്ദ്ര സർക്കാരിനെ പഴി പറഞ്ഞ് കേന്ദ്ര വിരുദ്ധ വികാരം ഇളക്കി വിടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സംസ്ഥാനത്ത് അട്ടിമറിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നുവെന്നു ബിജെപി നേതാവ് സന്ദീപ് വചസ്പതി. സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് ഉദ്യോഗസ്ഥർ ഇത് ചെയ്യുന്നതെന്നും സർക്കാർ പാവപ്പെട്ട ജനങ്ങളെ പൊരിവെയിലത്തു നിർത്തി പീഡിപ്പിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സംസ്ഥാനത്ത് അട്ടിമറിക്കാൻ വ്യാപകമായ ശ്രമം നടക്കുകയാണ്. സംസ്ഥാന സർക്കാരിന്‍റെ ഒത്താശയോടെയാണ് ഇത്. കോവിൻ വെബ്സൈറ്റുകളുടെ നിയന്ത്രണമുള്ള ജില്ലാ പ്രോഗ്രാം മാനേജർമാരും അവിടുത്തെ ‍‍ഡിറ്റിപി ഓപ്പറേറ്റർമാരുമാണ് ഈ അട്ടിമറിക്ക് പിന്നിൽ. സെഷൻ ക്രിയേറ്റ് ചെയ്യുന്ന സമയം ഇവർ ഇഷ്ടക്കാർക്ക് ചോർത്തി നൽകുന്നതായാണ് വിവരം. കൂടാതെ അപ്പോയിന്‍റ്മെന്‍റ് കിട്ടി എത്തുന്നവർക്ക് മറ്റൊരു ദിവസത്തേക്ക് ടോക്കൺ നൽകിയുമൊക്കെ ഇവർ വാക്സിൻ വിതരണം തകിടം മറിക്കുകയാണ്.

ചോദിച്ചാൽ കേന്ദ്രം വാക്സിൻ നൽകുന്നില്ലെന്ന മറുപടി. ആരോഗ്യ പ്രവർത്തകർക്കും തിരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുമാണ് ഇപ്പോൾ വാക്സിൻ കിട്ടുന്നതെന്നുമൊക്കെയാണ് വിശദീകരണം.
ഇന്നത്തെ ദിവസം സംസ്ഥാന സർക്കാരിന്‍റെ കയ്യിൽ 477,770 ഡോസ് വാക്സിൻ ഉണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആകെ 902 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടത്തിയത്. കഴിഞ്ഞ 3 ദിവസങ്ങളിൽ സംസ്ഥാനത്ത് വാക്സിൻ ലഭിച്ചവരുടെ എണ്ണം കൂടി പരിശോധിക്കാം.

23-ാം തിയതി 120,318, 24-ാം തിയതി 196,758, 25-ാം തിയതി 17,109 എന്നിങ്ങനെയാണ് വാക്സിൻ കിട്ടിയവരുടെ എണ്ണം. അതിനാൽ തന്നെ വാക്സിൻ ക്ഷാമം എന്ന വാദം കളവാണെന്ന് തെളിയുന്നു. എന്തുകൊണ്ടാണ് പൊതുജനങ്ങൾക്ക് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കാത്തത് എന്ന് സർക്കാർ വ്യക്തമാക്കണം. അതേ സമയം മിക്കയിടങ്ങളിലും വലിയ ക്യൂ ദൃശ്യവുമാണ്.
വാക്സിൻ എടുക്കാൻ എത്തുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാതെയും സംസ്ഥാന സർക്കാർ ജനങ്ങളെ പീഡിപ്പിക്കുകയാണ്.

എല്ലാത്തിനും കേന്ദ്ര സർക്കാരിനെ പഴി പറഞ്ഞ് കേന്ദ്ര വിരുദ്ധ വികാരം ഇളക്കി വിടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയും നാറിയ രാഷ്ട്രീയം കളിക്കുന്നതിൽ നിന്ന് സിപിഎമ്മും പിണറായി സർക്കാരും പിൻമാറണം.
…………………………………………..
ചിത്രം.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെഗാ വാക്സിനേഷൻ ഡ്രൈവിൽ വാക്സീൻ സ്വീകരിക്കാൻ മണിക്കൂറുകളോളം കാത്തു നിന്നു തളർന്നുവീണ വീട്ടമ്മയെ ആശുപത്രിയിലേക്കു കൊണ്ടു പോകാൻ ആംബുലൻസിലേക്കു കയറ്റുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button