Latest NewsNewsFootballSports

കിരീട പോരാട്ടത്തിൽ ബാഴ്‌സലോണയ്ക്ക് ഇന്ന് നിർണായകം

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് ഇന്ന് നിർണായക മത്സരം. സ്വന്തം തട്ടകമായ ന്യൂക്യാമ്പിൽ ഇന്ത്യൻ സമയം രാത്രി 10.30 മുതൽ നടക്കുന്ന മത്സരത്തിൽ ഗ്രനേഡയെ നേരിടും. മത്സരത്തിൽ ജയിച്ചാൽ പോയിന്റ് പട്ടികയിൽ ബാഴ്‌സലോണ ഒന്നാമത് എത്തും. അതേസമയം ബാഴ്‌സലോണ ലാ ലിഗ കിരീടം നേടാൻ സാധ്യത പറയാറായിട്ടില്ലെന്ന് പരിശീലകൻ റൊണാൾഡ്‌ കോമാൻ പറഞ്ഞു. സ്പാനിഷ് ലീഗിൽ നാലു ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.

ബാഴ്‌സയ്ക്ക് ആറ് മത്സരങ്ങളും ബാക്കി മൂന്ന് ടീമുകൾക്കും അഞ്ച് മത്സരങ്ങൾ വീതമേ ബാക്കിയുള്ളു. ബാഴ്‌സ ഇപ്പോഴും ഓരോ മത്സരവും ഗൗരവമായിട്ടാണ് കാണുന്നത്, അല്ലാതെ നമ്മൾ ജയിച്ചെന്ന് ഇപ്പോഴേ ചിന്തിക്കുന്നില്ലെന്ന് കോമാൻ പറഞ്ഞു. 33 മത്സരങ്ങളിൽ 73 പോയിന്റ് നേടിയ അത്ലാന്റിക്കോ മാഡ്രിഡ് ഒന്നാമതും. 71 പോയിന്റ് നേടിയ റയൽ രണ്ടാമതും ഒരു മത്സരം കുറച്ചു കളിച്ച ബാഴ്‌സ 71 പോയിന്റുമായി മൂന്നമതും തുടരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button