Latest NewsNewsFootballSports

ലാ ലിഗയിൽ ആരാധകർ മടങ്ങിയെത്താൻ സാധ്യത

ലാ ലിഗയിൽ ആരാധകർ മടങ്ങിയെത്താൻ സാധ്യത. അടുത്ത മാസം മുതൽ ആരാധകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലാ ലിഗ സ്പാനിഷ് ഗവൺമെന്റിന്റെ സമീപിച്ചിരിക്കുകയാണ്. മെയ് 9 മുതൽ നടക്കുന്ന മത്സരങ്ങൾക്ക് ആരാധകരെ അനുവദിക്കണം എന്നാണ് അപേക്ഷ.

ലാ ലിഗയുടെ അപേക്ഷ സ്പാനിഷ് ഗവൺമെന്റ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ഗവൺമെന്റ്അനുവദിച്ചാൽ ലാ ലിഗ കിരീട പോരാട്ടത്തിന്റെ അവസാന ദിവസങ്ങൾ ടീമിനൊപ്പം ആരാധകരും സ്റ്റേഡിയത്തിലുണ്ടാകും.

ചെറിയ രീതിയിലാകും ആരാധകർ സ്റ്റേഡിയത്തിലേക്ക് മടങ്ങി വരിക. ആദ്യ ആഴ്ചകളിൽ 5000 കാണികളെ മാത്രമേ അനുവദിക്കുകയൊള്ളു. നേരത്തെ ഇംഗ്ലണ്ടിലും ഫ്രാൻസിലും കാണികളെ ചെറിയ രീതിയിൽ അനുവദിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് വീണ്ടും പ്രവേശനം നിരോധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button