KeralaLatest NewsNews

സംസ്ഥാന വ്യാപകമായി കനത്ത മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാദ്ധ്യത , ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം; സംസ്ഥാനത്ത് മെയ് 10 വരെ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കോഴിക്കോട്, കോട്ടയം ജില്ലകളില്‍ മഴ കനത്തേക്കും. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 കിമി വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത ഉണ്ട്. ഇടി മിന്നല്‍ സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിന് സാധ്യത.

Read Also : വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

മാര്‍ച്ച് ഒന്ന് മുതലുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 31 ശതമനാനത്തില്‍ അധികം വേനല്‍മഴ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. പത്തനംതിട്ടയില്‍ 88 ശതമാനവും കണ്ണൂരില്‍ 75 ഉം എറണാകുളത്ത് 65 ,കാസര്‍ഗോഡ് 61 എന്നിങ്ങനെയാണ് അധികമഴ ലഭിച്ചത്.

അതേസമയം കോട്ടയം , മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലും ഇക്കുറി വേനല്‍ മഴ കൂടുതല്‍ ലഭിച്ചു. സാധരണ ഗതിയില്‍ ഈ കാലയളവില്‍ 161 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ഇത് 211 മില്ലി മീറ്ററാണ് ലഭിച്ചത്. അതേസമയം ഇത്തവണ തെക്ക് പടിഞ്ഞാന്‍ കാലവര്‍ഷം ജൂണ്‍ 1 ന് തന്നെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button