Latest NewsIndiaNews

വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

 

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ മയക്കുമരുന്നുവേട്ട. വെള്ളിയാഴ്ച ജോഹന്നാസ്ബര്‍ഗില്‍നിന്ന് ഖത്തര്‍ വഴി ചെന്നൈയില്‍ വിമാനത്തിലെത്തിയ രണ്ടുയാത്രക്കാരില്‍നിന്നും 15.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നൂറുകോടിരൂപ വില വരും.

Read Also : മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം : ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

അസി.കസ്റ്റംസ് കമ്മിഷണര്‍ എന്‍.അജിത് കുമാര്‍, സൂപ്രണ്ട് വി.വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് ഇത് പിടികൂടിയത്.ഒരുസ്ത്രീയടക്കം രണ്ടു ടാന്‍സാനിയന്‍ സ്വദേശികളാണ് പിടിയിലായത്. പെട്ടിക്കുള്ളില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്നു കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments


Back to top button