Latest NewsIndiaNews

‘കാപ്പനെ അതീവരഹസ്യമായി യു.പിയിലേക്ക് കൊണ്ടുപോയി’; വികാരഭരിതയായി ഭാര്യ റെയ്‌ഹാനത്ത്

വൈകുന്നേരം 6 മണി വരെ ആശുപത്രിയില്‍ കാത്തുനിന്നു'. പിന്നീട് ഒരു പരിചയക്കാരന്റെ വീട്ടിലേക്ക് മടങ്ങിയാതയും റെയ്‌ഹാനത്ത് പറഞ്ഞു.

ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടർന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച സിദ്ധിഖ് കാപ്പനെ രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തു യുപിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റെയ്‌ഹാനത്ത്. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവരഹസ്യമായി യുപിയിലെ മധുര ജയിലിലേക്ക് മാറ്റിയതായി റെയ്‌ഹാനത്ത് മക്തൂബ് മീഡിയയോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ച സിദ്ധിഖ് കാപ്പനെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹിയില എയിംസിലേക്ക് മാറ്റിയത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 30ന് എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . എന്നാല്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാന്‍ കുടുംബത്തെ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ കുടുംബം മഥുര കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. യുപി ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത് നല്‍കിയതായും കാപ്പന്റെ ഭാര്യ വ്യക്തമാക്കി.

Read Also: പ്രചാരണത്തില്‍ അലംഭാവം; മന്ത്രിയുടെ ബൂത്തില്‍ സിപിഐക്ക് വോട്ട് കുറഞ്ഞു; സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

‘വാര്‍ഡിന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരന്‍ ഞങ്ങളെ തടഞ്ഞു. എന്റെ ഭര്‍ത്താവിനെ കാണാന്‍ കേരളത്തില്‍ നിന്ന് വന്നതെന്ന് ഞാന്‍ എന്ന് അദ്ദേഹത്തോട് പറഞ്ഞു. സിദ്ദിഖുമായി ഒന്നു സംസാരിച്ചതിന് ശേഷം മടങ്ങുമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍റെയും മകന്റെയും ആധാര്‍ കാര്‍ഡിന്റെയും ഫോട്ടോയെടുത്ത് വാര്‍ഡിനുള്ളിലേക്ക് പോയി. തിരിച്ചു വന്ന അദ്ദേഹം ചികിത്സയില്‍ കഴിയുന്ന തടവുകാര്‍ക്ക് ജയിലിനു പുറത്തുള്ള ബന്ധുക്കളെയോ അഭിഭാഷകരെയോ കാണാന്‍ കഴിയില്ലെന്നാണ് ജയില്‍ നിയമം എന്നറിയിച്ചു. വൈകുന്നേരം 6 മണി വരെ ആശുപത്രിയില്‍ കാത്തുനിന്നു’. പിന്നീട് ഒരു പരിചയക്കാരന്റെ വീട്ടിലേക്ക് മടങ്ങിയാതയും റെയ്‌ഹാനത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button