Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റി പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റി പോരാട്ടം. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന മത്സരത്തിൽ രണ്ടാം സ്ഥാനം നിലനിർത്തുകയാണ് ലക്ഷ്യം. ചെറിയ ഇടവേളകളിൽ കുറേ മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ ലെസ്റ്ററിനെതിരെ യുണൈറ്റഡ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് സാധ്യത. അതേസമയം, പരിക്കേറ്റ ക്യാപ്റ്റൻ ഹാരി മഗ്വയർ ടീമിന് പുറത്താനാണ്.

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തിൽ യുണൈറ്റഡ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാലും കാര്യമായ പ്രശ്നം ഉണ്ടാകില്ല. അതേസമയം, ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്ററിനോട് പരാജയപ്പെട്ടാൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കും. അമദ് ട്രയോരെ, ഷൊല എന്നിവർ ഇന്ന് കളത്തിലിറങ്ങിയേക്കും. ബ്രൂണൊ ഫെർണാണ്ടസിനും ഇന്ന് വിശ്രമം നൽകാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button