KeralaLatest NewsNewsInternational

‘ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികൾക്കില്ലാതെ പോവുന്നല്ലോ’; ഗാസ ആക്രമണത്തിൽ പ്രതികരണവുമായി അലി അക്ബർ

ഇസ്രയേൽ – പാലസ്തീൻ ആക്രമണത്തിൽ പിന്തിരിപ്പൻ നയം സ്വീകരിക്കുന്നവരെ വിമർശിച്ച് നടൻ അലി അക്ബർ. ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച് അലി അകബ്ർ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ വർഗീയത പറഞ്ഞ് നിരവധിയാളുകൾ കമന്റ് ചെയ്തിരുന്നു. സ്വന്തം നാട്ടുകാരിക്ക് പ്രണാമം അർപ്പിക്കുമ്പോൾ പോലും മതഭ്രാന്ത് വിളമ്പുന്ന രീതിയിൽ മലയാളി ജിഹാദികൾ വളർന്നിരിക്കുന്നുവെന്ന് അലി അക്ബർ കുറിച്ചു. അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കുടുംബം പുലർത്താൻ അന്യനാട്ടിൽ പോയി റോക്കറ്റാക്രമത്തിൽ കൊല്ലപ്പെട്ട നാട്ടുകാരിക്ക് പ്രണാമം അർപ്പിക്കുന്നതിന്റെ ചുവട്ടിൽ പോലും, മതഭ്രാന്ത് വിളമ്പുന്ന രീതിയിൽ മലയാളി ജിഹാദികൾ വളർന്നിരിക്കുന്നു… എവിടെ ഭീകരവാദം തലപൊക്കുന്നുവോ അവരെ ന്യായീകരിക്കാൻ എത്ര തരം താഴാനും അവർക്കു കഴിയുന്നു…സ്വന്തം നാടോ നാട്ടുകാരിയോ മതത്തിന് മുൻപിൽ അന്യമാണെന്ന് കരുതുന്ന ഇക്കൂട്ടരേ സുഹൃത്തുക്കളാക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും… രാജ്യമല്ല,രാജ്യത്തെ ജനതയല്ല തങ്ങളുടെ മതം, അതിന്റെ അനുയായികൾ..അത് മാത്രം.. അതിനപ്പുറമുള്ളതെല്ലാം കുഫിർ…കഷ്ടം… അല്ലാതെന്തുപറയാൻ… ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികൾക്കില്ലാതെ പോവുന്നല്ലോ.

ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് റോക്കറ്റ് വീണതും ദുരന്തമുണ്ടായതും. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാർത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്.

https://www.facebook.com/aliakbardirector/posts/10227058645798446

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button