Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ ജയം. മുൻനിര താരങ്ങളെ പുറത്തിരുത്തി കളിച്ച മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിൽ പിന്നിൽ നിന്ന ശേഷമാണ് സിറ്റിയുടെ ജയം. സിറ്റിക്കായി ഫെറാൻ ടോറസ്(42,64,66), കാൻസലോ(39) എന്നീ താരങ്ങളാണ് വിജയ ഗോൾ നേടിയത്.

ന്യൂകാസിൽ നിരയിൽ ക്രാഫ്ത്(25), ജോയലിന്റോൺ(45+6), വില്ലേക്(62) എന്നിവരാണ് സ്‌കോറർമാർ. ലീഗിൽ 36 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. 36 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി മാഞ്ചസ്റ്റർ യൂണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.

60 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിന് ഒരു മത്സരം അധികം ബാക്കിയുണ്ടെങ്കിലും പോയിന്റ് പട്ടികയിൽ ആദ്യ നാലിലേക്ക് എത്തുകയും, ചാമ്പ്യൻസ് ലീഗ് നേടാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button