Latest NewsNewsFootballSports

വല തുളച്ചത് 40 തവണ; റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് റെക്കോര്‍ഡ് നേട്ടം

വെറും 28 മത്സരങ്ങളില്‍ നിന്നാണ് ലെവന്‍ഡോസ്‌കി 40 ഗോളുകള്‍ നേടിയത്

ബെര്‍ലിന്‍: ബയേണ്‍ മ്യൂണിച്ച് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് ചരിത്ര നേട്ടം. ലെവന്‍ഡോസ്‌കി ബുണ്ടസ് ലിഗയിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ജര്‍മ്മന്‍ ഇതിഹാസ താരം ജെറാര്‍ദ് മുള്ളറുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഈ സീസണില്‍ 40 ഗോളുകളാണ് ലെവന്‍ഡോസ്‌കി നേടിയത്.

Also Read: ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി, ചൊവ്വാഴ്ച വരെ കേരളത്തില്‍ കനത്ത മഴ

1971-72 സീസണിലാണ് മുള്ളര്‍ റെക്കോര്‍ഡ് കുറിച്ചത്. അന്ന് 40 ഗോളുകള്‍ നേടാന്‍ മുള്ളര്‍ക്ക് 34 മത്സരങ്ങളാണ് വേണ്ടി വന്നത്. എന്നാല്‍, വെറും 28 മത്സരങ്ങളില്‍ നിന്നാണ് ലെവന്‍ഡോസ്‌കി 40 ഗോളുകള്‍ നേടിയത്. ബയേണിന് ഒരു മത്സരം കൂടി അവശേഷിക്കെ ലെവന്‍ഡോസ്‌കിക്ക് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ അവസരമുണ്ട്. ഒരു ഗോള്‍ കൂടി നേടാനായാല്‍ ലെവന്‍ഡോസ്‌കിക്ക് മുള്ളറെ മറികടക്കാം.

shortlink

Related Articles

Post Your Comments


Back to top button