KeralaLatest NewsNewsCrime

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; രണ്ടു പേർ പിടിയിൽ

കൊച്ചി: മുളന്തുരുത്തിയിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. വർക്കല ആയിരൂർ സ്വദേശികളായ സുരേഷ്, അച്ചു എന്നിവരാണ് റെയിൽവേ പോലീസിൻറെ പിടിയിലായിരിക്കുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായിരിക്കുന്നു.

മുഖ്യപ്രതിയായ ആലപ്പുഴ ഒളവക്കോട് സ്വദേശി ബാബുക്കുട്ടൻ കവർച്ച നടത്തിയ സ്വർണം വിൽക്കാനും ഒളിവിൽ കഴിയാനും സഹായിച്ചവരാണ് അറസ്റ്റിലായിരിക്കുന്ന ഇവർ. യുവതിയുടെ മോഷ്ടിക്കപ്പെട്ട ബാഗ് സുരേഷിൻറെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തുകയുണ്ടായി. നേരത്തെ പിടിയിലായ പ്രദീപും മുത്തുവുമാണ് സ്വർണാഭരണങ്ങൾ വിറ്റിരിക്കുന്നത്.

സുരേഷാണ് തുക എല്ലാവർക്കും വീതിച്ചു നൽകിയതെന്നും റെയിൽവേ പോലീസ് പറഞ്ഞു. ബാബുക്കുട്ടനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കാനാണ് റെയിൽവേ പോലീസിൻറെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button