Latest NewsFootballNewsSports

പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ലെസ്റ്റർ സിറ്റി പോരാട്ടം

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി പ്രീമിയർ ലീഗിൽ ചെൽസിയും ലെസ്റ്റർ സിറ്റിയും ഇന്നിറങ്ങും. ചെൽസിയുടെ തട്ടകത്തിൽ നടക്കുന്ന മത്സരം ഇരുടീമുകൾക്കും ഏറെ നിർണായകമാണ്. കഴിഞ്ഞ ദിവസം നടന്ന എഫ് എ കപ്പ് ഫൈനൽ മത്സരത്തിന്റെ ആവർത്തനം കൂടിയാണ് ഇന്നത്തെ മത്സരം. എഫ് എ കപ്പ് ഫൈനലിൽ ചെൽസിയെ ഏകപക്ഷീകമായ ഒരു ഗോളിന് തോൽപ്പിച്ച് ലെസ്റ്റർ സിറ്റി കിരീടം നേടിയിരുന്നു.

ഇതിന് പ്രതികാരം ചോദിക്കാൻ ഉറച്ചാകും ചെൽസി ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടുക. അതേസമയം ഇന്നത്തെ മത്സരം ജയിച്ചാൽ ലെസ്റ്റർ സിറ്റിയ്ക്ക് ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കും. ചെൽസി നിരയിൽ പരിക്ക് മാറി പ്രതിരോധ താരം ക്രിസ്റ്റണും മിഡ്ഫീൽഡർ കോവസിച്ചും ടീമിൽ തിരിച്ചെത്തുന്നത് ചെൽസിയെ ശക്തമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button