Latest NewsNewsFootballSports

ജെറാർഡോ സിയോൺ ഇനി ബയർ ലെവർകൂസനെ പരിശീലിപ്പിക്കും

സ്വിസ്സ് പരിശീലകനായ ജെറാർഡോ സിയോൺ ഇനി ജർമ്മൻ ക്ലബായ ബയർ ലെവർകൂസനെ പരിശീലിപ്പിക്കും. 42കാരനായ സിയോൺ ബയർ ലെവർകൂസനുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. സ്വിസ്സ് ക്ലബായ യങ് ബോയ്സിന്റെ പരിശീലകനായിരുന്നു ജെറാർഡോ സിയോൺ. അവസാന മൂന്ന് സീസണിലും യങ് ബോയ്സിനെ സ്വിസ്സ് ചാമ്പ്യന്മാരാക്കാൻ സിയോണിക്ക് കഴിഞ്ഞിരുന്നു.

ഈ സീസണിൽ യൂറോപ്പ ലീഗിൽ യങ് ബോയ്സിനെ പ്രീക്വാർട്ടറിൽ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു. 1.2 മില്യൺ യൂറോയോളം റിലീസ് ക്ലോസ് നൽകിയാണ് സിയോണിയെ യങ് ബോയ്സിൽ നിന്നും ലെവർകൂസൻ അദ്ദേഹത്തെ സ്വന്തമാക്കിയത്. അതേസമയം ജർമ്മൻ ലീഗിൽ ആറാം സ്ഥാനത്താണ് ബയർ ലെവർകൂസൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button