Latest NewsFootballNewsSports

യൂറോ കപ്പ്; 26 അംഗ പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു

യൂറോ കപ്പ് ഫുട്ബോളിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗല്ലിനെ നയിക്കും. ബ്രൂണൊ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ, റൂബൻ ഡിയാസ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ടീമിൽ അണിനിരക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇത്തവണ മരണ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസും മുൻ ചാമ്പ്യന്മാരായ ജർമനിയും, ഹങ്കറിയുമാണ് പോർച്ചുഗലിന്റെ എതിരാളികൾ. ജൂൺ പതിനഞ്ചിന് ഹങ്കറിക്കെതിരെയാണ് ആദ്യ മത്സരം.

ഗോൾകീപ്പർമാർ: ആന്റണി ലോപ്സ്, റൂയി പാട്രീഷ്യോ, റൂയി സിൽവഡിഫൻഡർമാർ: ജോവോ കാൻസെലോ, നോൾസൺ സെമെഡോ, ജോസ് ഫോണ്ടെ, പെപ്പെ, റോബൻ ഡയസ്, നുനോ മെൻഡിസ്, റാഫേൽ ഗ്വെറോ

മിഡ്‌ഫീൽഡർമാർ: ഡാനിലോ പെരേര, ജോവോ പൽ‌ഹിൻ‌ഹ, റൂബൻ നെവസ്, ബ്രൂണോ ഫെർണാണ്ടസ്, ജോവോ മൗട്ടിൻ‌ഹോ, റെനാറ്റോ സാഞ്ചസ്, വില്യം കാർ‌വൊ ഒലിവ

ഫോർ‌വേർ‌ഡുകൾ‌: പെഡ്രോ ഗോൺ‌വാൽ‌സ്, ആൻഡ്രെ സിൽ‌വ, ബെർണാഡോ സിൽ‌വ, ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ, ഡിയോഗോ ജോട്ട, ഗൊണാലോ ഗ്വെസ്, ജോവോ ഫെലിക്സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button