KeralaLatest NewsNews

തെരുവിൽ വീണ ചോരയുടെ ശബ്ദം ഇനി നിയമസഭയിൽ ഉയരും; കെ.കെ. രമ

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചിരിക്കെ പ്രതികരണവുമായി നിയുക്ത വടകര എം.എൽ.എ കെ.കെ. രമ. അംഗസംഖ്യയിലല്ല, നിലപാടിലാണ് കാര്യമെന്നും കെ.കെ. രമ പറഞ്ഞു.

വലിയ ഉത്തരവാദിത്തമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കും. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്നും കെ.കെ. രമ വ്യക്തമാക്കി.

Read Also  :  ‘ഓക്സിജൻ മാസ്കും വച്ച് പണിയെടുപ്പിച്ച് അമ്മസ്‌നേഹം വർണിക്കുന്ന മക്കളെ കണ്ടാൽ തിരണ്ടിവാലുകൊണ്ട് അടിക്കണം’: ലിസ് ലോന

മുഖ്യമന്ത്രി പിണറായി വിജയനെ ടി.പിയുടെ മരണശേഷം നേരിൽ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തെ ബഹുമാനിക്കുന്നു. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും കെ.കെ. രമ പറഞ്ഞു. അതേസമയം, നിയമസഭയിൽ സിപിഎമ്മിന് വൻഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ആശങ്കയില്ലെന്നും, എതിർക്കേണ്ടതിനെ ശക്തമായി എതിർക്കുമെന്നും രമ മുൻപ് പറഞ്ഞിരുന്നു. എൽ ഡി എഫിന്റെ മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ രമ വടകര സീറ്റ് പിടിച്ചെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button