COVID 19KeralaNattuvarthaLatest NewsNews

ഭക്ഷണം കഴിക്കാൻ പോയ മൂന്ന് പോലീസുകാർക്ക് മെമ്മോ ; നടപടിയിൽ  ജീവനക്കാർക്ക് അതൃപ്തി

കോ​ഴി​ക്കോ​ട്: വെയിലും മഴയും കണക്കിലെടുക്കാതെ നമ്മുടെ നഗരങ്ങളിൽ കാവൽ നിൽക്കുന്ന പോലീസുകാരുടെ കഷ്ടതകളെക്കുറിച്ചും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
ലോ​ക്ക്ഡൗ​ണി​ല്‍ പി​ക്ക​റ്റ് പോ​സ്റ്റി​ലു​ണ്ടാ​യ പോ​ലീ​സു​കാ​ര്‍ക്ക് ഊ​ണ് ക​ഴി​ക്കാ​ന്‍ പോ​യ​തി​ന് മെ​മ്മോ എന്ന വാർത്ത അത്തരത്തിൽ തിരിച്ചറിവ് ഇത് വരെ വന്നിട്ടില്ലാത്ത മേലധികാരികളുടേതാണ്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള പി​ക്ക​റ്റ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​മ്മോ ന​ല്‍​കി​യ​ത്.

Also Read:പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ; ഓര്‍ഡിനന്‍സ് പുറത്തിറക്കി പ്രസിഡന്റ്

തി​ര​ക്ക് താ​ര​ത​മ്യേ​ന കു​റ​വാ​യ ഉ​ച്ച സ​മ​യ​ത്ത് പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ നാ​ലു​പേ​രാ​യി​രു​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ തൊ​ട്ട​ടു​ത്തു​ള്ള ക്യാ​മ്പില്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യി. പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ ഒ​രാ​ളെ മാ​ത്രം ക​ണ്ട​തോ​ടെ ക​മ്മീ​ഷ​ണ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യാ​ണ് പോ​ലീ​സു​കാ​ര്‍ പോ​യ​തെ​ന്നും പൊ​തു​വെ തി​ര​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യെ ബാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി​ട്ടും പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​മ്മോ ന​ല്‍​കി​യ​തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ അ​തൃ​പ്തി​യു​ണ്ട്.

നിയമങ്ങൾ സംരക്ഷിക്കാനും സഹായിക്കാനും കൂടിയുള്ളതാണ്. നിയമവ്യവസ്ഥിതികളുടെ കാവൽക്കാർക്ക് തന്നെ ഈ ഗതിയാണെങ്കിൽ സാധാരണക്കാരന് എത്രത്തോളം അപകടമായിരിക്കും ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button