KeralaLatest NewsNews

കേട്ടത് കഴിഞ്ഞ സര്‍ക്കാരിന്‍റെ വാഴ്ത്തുപാട്ട് മാത്രം; നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വി മുരളീധരന്‍

തിരുവനന്തപുരം : ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തുന്നതായിരുന്നെന്ന് കേന്ദ്ര മന്ത്രി വി.മുരളധരന്‍. നിയമസഭയിൽ പുതിയ സർക്കാരിന്റെ നയങ്ങളാണ് പ്രതീക്ഷിച്ചത്, എന്നാൽ കേട്ടത് കഴിഞ്ഞ സർക്കാരിന്റെ വാഴ്ത്തുപാട്ടാണെന്നും മുരളീധരന്‍ പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നല്‍കിയാല്‍ സര്‍ക്കാരിന്‍റെ നയമാവില്ല, ജനങ്ങള്‍ നേരിടുന്ന പൊള്ളുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് നയത്തിലൂടെ പ്രഖ്യാപിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………………….

പതിനഞ്ചാം കേരളനിയമസഭയില്‍ പ്രതീക്ഷിച്ചത് പുതിയസര്‍ക്കാരിന്‍റെ നയങ്ങളാണ്…
പക്ഷേ കേട്ടത് കഴിഞ്ഞസര്‍ക്കാരിന്‍റെ വാഴ്ത്തുപാട്ടാണ്….. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുകയാണെങ്കിലും സര്‍ക്കാര്‍ പുതുതാണ്…….അതുകൊണ്ടു തന്നെ വിവിധമേഖലകളിലെ പുത്തന്‍ കാഴ്ചപ്പാടുകളും നയങ്ങളുമാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത് … അക്കാര്യത്തില്‍ നിരാശപ്പെടുത്തുന്നതായിരുന്നു ബഹു. ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം…. കേന്ദ്രസര്‍ക്കാരിനെതിരായ അകാരണമായ കുറ്റപ്പെടുത്തലിലൂടെ രാഷ്ട്രീയനയം പറഞ്ഞുവയ്ക്കുകയും ചെയ്തു…

Read Also  :  ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ജൂണ്‍ 1 മുതല്‍

സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ്പാപരിധി ഉയര്‍ത്തിയ കേന്ദ്രനടപടിയെ സ്വാഗതം ചെയ്യുകയല്ല, അവിടെയും കുറ്റം കണ്ടെത്തുകയാണ് ചെയ്തതത്…അധികവായ്പ്പാ പരിധിയുടെ 0.5 ശതമാനം മാത്രമേ നിബന്ധനകളോടെയല്ലാത്തതുള്ളൂ എന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നയപ്രഖ്യാപനം പറയുന്നു… കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ കിഫ്ബി വഴി വിദേശകടമെടുത്തത് ഫെഡറല്‍ തത്വങ്ങള്‍ക്കനുസരിച്ചായിരുന്നോയെന്ന് ഇടതുമുന്നണി വ്യക്തമാക്കണം…കിഫ്ബി വഴിയെടുത്ത കോടികളുടെ തിരിച്ചടവിന് എന്താണ് വഴി കണ്ടിരിക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നുമില്ല….
മഹാമാരിയുടെ മൂന്നാം തരംഗം പ്രതീക്ഷിക്കണമെന്നിരിക്കെ ആരോഗ്യനയത്തില്‍ കാലാനുസൃതമായ മാറ്റമില്ല…..ക്ഷേമ പെന്‍ഷനുകള്‍ എങ്ങനെയാണ് സമഗ്രകോവിഡ് റിലീഫ് പാക്കേജിന്‍റെ ഭാഗമാകുന്നതെന്ന് വ്യക്തമല്ല… മൂന്നു കോടി കോവിഡ് വാക്സീന് ആഗോള ടെന്‍ഡര്‍ വിളിച്ചു എന്ന് പറയുന്ന സര്‍ക്കാര്‍ , സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്സീന്‍ നല്‍കാന്‍ ആഗോള ഉല്‍പ്പാദകര്‍ തയാറാണോയെന്ന് വ്യക്തമാക്കുന്നില്ല…..
കേരളത്തിലെ ആകെ കോവിഡ് മരണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 8063 ആണെന്നിരിക്കെ മരണസംഖ്യ 6612 എന്ന് ഗവര്‍ണറെക്കൊണ്ട് പറയിച്ചത് ആരെ പറ്റിക്കാനാണ് …

Read Also  :  മാമ്പഴം കഴിച്ച് കഴിഞ്ഞാൽ ഉടനെ ഈ ആഹാര സാധനങ്ങൾ കഴിക്കരുത്

നരേന്ദ്രമോദിജി പ്രഖ്യാപിച്ച നോളജ് ഇക്കോണമി അഥവാ വിജ്ഞാനസമ്പദ്‌വ്യവസ്ഥ എന്ന ആശയം കേരളം കടംകൊള്ളുന്നത് നല്ലതാണ്… പക്ഷേ ഇതിലൂടെ വിജ്ഞാനമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന രാജന്‍ ഗുരുക്കളെപ്പോലുള്ള ഇടത്സഹയാത്രികരുടെ വിലയിരുത്തലിനോടുള്ള സിപിഎമ്മിന്‍റെ നിലപാട് വ്യക്തമാകേണ്ടതുണ്ട്….. കര്‍ഷകരുടെ വരുമാനത്തില്‍ അ‍ഞ്ചുവര്‍ഷം കൊണ്ട് 50 ശതമാനം വര്‍ധനയുണ്ടാക്കും എന്നതും കേന്ദ്രനയത്തിന്‍റെ ചുവടുപിടിച്ചാണ് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തം… കര്‍കഷരുടെ വരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തിലായിരുന്നു…..ജലസേചന പദ്ധതികള്‍ മുതല്‍ പിഎം കിസാന്‍ സമ്മാന്‍ യോജനവരെ നടപ്പാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്… 50 ശതമാനം വരുമാനവര്‍ധനയ്കക്ക് കേരളം എന്താണ് കണ്ടുവച്ചിരിക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമല്ല…. പ്രധാനകാര്‍ഷിക മേഖലയായ ഇടുക്കി പോലുള്ള ജില്ലകളെ പ്രതിസന്ധിയിലാക്കുന്ന ഭൂപതിവ് ചട്ടത്തിന്‍റെ കാര്യത്തിലും നയം വ്യക്തമാക്കിയിട്ടില്ല……

Read Also  :  എന്തിനാണ് ഈ കുത്തിത്തിരിപ്പ്? അമ്മ ചെമ്പിൽ കയറിപ്പോയത് ഓർമയില്ലേ, വെള്ളക്കെട്ടിനെ കുറിച്ച് ഒന്നും പറയാനില്ലേ; ആശ ഷെറിൻ

കോവിഡ് മാഹാമാരിമൂലം മടങ്ങി വന്ന 14.01 ലക്ഷം പ്രവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ച് പുതിയസര്‍ക്കാരിന് വ്യക്തമായ നയമില്ലെന്ന് വേണം മനസിലാക്കാന്‍… അവര്‍ക്ക് ഉറപ്പ് നല്‍കിയ തൊഴിലിനെക്കുറിച്ചും നൈപുണ്യവികസനത്തെക്കുറിച്ചും ഇപ്പോള്‍ മിണ്ടുന്നില്ല… ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന സംസ്ഥാനം ഇനിയും വ്യക്തമായ ദുരന്തനിവാരണനയം രൂപീകരിക്കുന്നില്ല എന്നതും നിരാശാജനകമാണ്… ദുരന്തപ്രതിരോധശേഷിയുള്ള സാമൂഹ്യസന്നദ്ധസേന എന്നതല്ല കൃത്യമായ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നയമാണ് വേണ്ടത്… പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നല്‍കിയാല്‍ സര്‍ക്കാരിന്‍റെ നയമാവില്ല…. ജനങ്ങള്‍ നേരിടുന്ന പൊള്ളുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് നയത്തിലൂടെ പ്രഖ്യാപിക്കേണ്ടത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button