KeralaLatest NewsNews

വടക്കെ മലബാറിലെ പ്രമുഖ കാവിന്റെ മറവില്‍ ഓണ്‍ലൈന്‍ പൂജ, വിശ്വാസികളില്‍ നിന്ന് തട്ടിച്ചത് ലക്ഷങ്ങള്‍

പ്രമുഖ ആരാധനാലയമായ മാടായി കാവ് ഭഗവതി ക്ഷേത്രം കേന്ദ്രീകരിച്ചാണ് തട്ടിപ്പ്

കണ്ണൂര്‍: വടക്കെ മലബാറിലെ പ്രമുഖ കാവിന്റെ മറവില്‍ ഓണ്‍ലൈന്‍ പൂജ. വിശ്വാസികളില്‍ നിന്ന് തട്ടിച്ചെടുക്കുന്നത് ലക്ഷങ്ങള്‍. മലബാറിലെ പ്രമുഖ ആരാധനാലയമായ മാടായി കാവ് ഭഗവതി ക്ഷേത്രം കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ക്ഷേത്രത്തിന്റെ പേരില്‍ ഇ- പൂജയും നേരിട്ടുള്ള പൂജയും നടത്തി തട്ടിപ്പ് സംഘം ലക്ഷങ്ങള്‍ കൊയ്യുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ 3600 ക്ഷേത്രങ്ങള്‍ പട്ടികയിലുള്ള ഇ-പൂജ വെബ് സൈറ്റിലൂടെ നേരത്തെ വ്യാജ പൂജാ സംഘം തട്ടിപ്പു നടത്തുന്ന വിവരം പുറത്തുവന്നിരുന്നു. വിശ്വാസികളില്‍ ചിലര്‍ കബളിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം പുറത്തായത്.

Read Also : അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ച് ട്വിറ്റർ; വിശദീകരണം ഇങ്ങനെ

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് പിന്‍വാതില്‍ പൂജ മൂലം ഉണ്ടാകുന്നത്. മാടായിക്കാവിന്റെ മറവില്‍ പൂജ നടത്തി ലക്ഷങ്ങളാണ് ക്ഷേത്ര പൂജാരികളില്‍ ചിലര്‍ സമ്പാദിച്ചു കൂട്ടുന്നത്. ഓണ്‍ലൈനായും നേരിട്ട് വീടുകളില്‍ ചെന്നും ഇവര്‍ രഹസ്യമായി പൂജ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ പൂജ നടത്തുന്നവര്‍ക്ക് പ്രസാദവും മറ്റു നിവേദ്യങ്ങളും കൊറിയര്‍ വഴിയാണ് അയച്ചു കൊടുക്കുന്നത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ നിത്യപൂജയൊഴികെ മറ്റു വഴിപാടുകളും ഹോമങ്ങളും നിര്‍ത്തിവെച്ചിരിക്കെയാണ്.

കര്‍ണ്ണാടകം, കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില ജ്യോത്സ്യന്‍ മാര്‍ മുഖേനയാണ് ഇരകളെ വലയിലാക്കുന്നത്. മാടായി കാവില്‍ പൂജാദി കര്‍മ്മങ്ങള്‍ക്ക് അവകാശമുള്ള പിടാരന്‍ സമുദായത്തിലെ ചില ഇല്ലക്കാരെ കൊണ്ടാണ് പൂജ ഇവര്‍ ചെയ്യിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ മുതല്‍ കര്‍ണാടകയിലെയും കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലേയും ഒട്ടനവധി ഭരണ-രാഷ്ട്രീയ പ്രമുഖര്‍ വിശ്വാസികളായി എത്തുന്ന ക്ഷേത്രമാണ് മാടായികാവ്. ഇതില്‍ വലിയ പൂജ 2029 വരെ ക്ഷേത്രത്തില്‍ ബുക്കിങ്ങായി കഴിഞ്ഞു.

 

shortlink

Post Your Comments


Back to top button