KeralaLatest NewsNewsIndia

നാണം കെട്ട് കോൺഗ്രസ്സ് : രാഹുല്‍ഗാന്ധി താമസിച്ച ആഡംബര ഹോട്ടല്‍മുറിയുടെ വാടക നല്‍കിയില്ല

പൊട്ടിത്തെറികൾ സാധാരണയായിക്കൊണ്ടിരിക്കുകയാണ് കോൺഗ്രസിൽ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ഗാന്ധി താമസിച്ച കൊല്ലത്തെ ആഡംബര ഹോട്ടല്‍മുറിയുടെ വാടക അടച്ചില്ലെന്ന കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ലക്ഷങ്ങള്‍ പിരിച്ചിട്ടും, മത്സ്യത്തൊഴിലാളി സംഗമത്തിനായി നിര്‍മിച്ച സ്റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നല്‍കിയില്ലെന്ന് പോസ്റ്റില്‍ പറയുന്നു.6 ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് ആക്ഷേപം. പോസ്റ്റ്‌ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

Also Read:ചൈനയുടെ കൊടും ചതി: ആ ഗുഹയില്‍ നടന്നതും പരീക്ഷണം; കോവിഡ്-19 ചൈനീസ് ലാബില്‍ ഉടലെടുത്ത കൃത്രിമ വൈറസ് തന്നെ

സത്യത്തിൽ വല്ലാത്ത വിഷമം ആയി പോയി. ഇന്നലെ വിവാഹ ഫങ്ക്ഷന് വേണ്ടി കൊല്ലത്തെ beach ഓർക്കുട്ടിൽ എത്തിയപ്പോഴാണ് അവിടെ എന്ന് ഒരാൾ എന്നോട് പറഞ്ഞത് താങ്കൾ കോൺഗ്രസുകാരൻ അല്ല എന്ന്? അതെ എന്നു പറഞ്ഞപ്പോൾ അദ്ദേഹം മാനേജരെ വിളിച്ചു വരുത്തി. എന്നോട് പറഞ്ഞു നിങ്ങൾ കാണിക്കുന്നത് മോശമാണ്. മത്സ്യ തൊഴിലാളി സംഗമത്തിൽ പങ്കെടുക്കാനായി എത്തിയ രാഹുൽ ഗാന്ധി താമസിച്ച… വാടകയായ ആറ് ലക്ഷം രൂപ ഹോട്ടലിൽ അടച്ചിട്ടില്ല എന്ന് പിന്നീട് ഞാൻ തിരക്കിയപ്പോൾ അറിഞ്ഞു.

ഇതേ പരിപാടിക്ക് വേണ്ടി ചിലവാക്കിയ.. മൈക്ക് സെറ്റ്, സ്റ്റേജ്, കടകളിലും പണം കൊടുത്തിട്ടില്ല എന്ന് ഈ പരിപാടിക്ക് വേണ്ടി എഐസിസിയുടെ കെപിസിസിയും നൽകിയ ലക്ഷങ്ങൾ എവിടെ? ബോട്ട് മുതലാളിമാരുടെ കയ്യിൽ നിന്നും, കൊല്ലത്തെ മുതലാളിമാരുടെ എല്ലാം കയ്യിൽ നിന്നും പിരിച്ചെടുത്ത കോടികൾ എവിടെ? പ്രിയപ്പെട്ട DCC പ്രസിഡൻ്റ രാഹുൽ ഗാന്ധിയുടെ പേരിൽ വേണ്ടായിരുന്നു ഈ തട്ടിപ്പ്. ആ മനുഷ്യൻ നീ പാർട്ടിക്കുവേണ്ടി ജീവിതം ഒഴിഞ്ഞു നടക്കുമ്പോഴാണ് നിങ്ങടെയൊക്കെ ചെയ്തി
കടപ്പാട് :പേര് പറയാൻ താല്പര്യമില്ലാത്ത ഒരു സുഹൃത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button