Latest NewsNewsIndia

മരണത്തിന്റെ ദുഃഖവും വിവാഹത്തിന്റെ സന്തോഷവും ഒരേ സമയം; ചടങ്ങിനിടെ വധു മരിച്ചു;വധുവിന്റെ സഹോദരിയെ വിവാഹം ചെയ്ത് വരൻ

സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇളയ സഹോദരി നിഷയുടെയും മഞ്ജേഷിൻ്റെയും വിവാഹ ചടങ്ങുകൾ നടത്തുകയായിരുന്നു.

ഉത്തർപ്രദേശ്: വിവാഹ ചടങ്ങിനിടയിൽ വധു മരണപ്പെട്ടതിനെ തുടർന്ന് അതേ വേദിയിൽ വരൻ വധുവിന്റെ സഹോദരിയെ വിവാഹം ചെയ്തു. ഉത്തർപ്രദേശിലെ സാന്ദ്പൂർ ഗ്രാമത്തിലാണ് സംഭവം. മരണപ്പെട്ട വധുവിന്റെ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം സഹോദരിയുമായുള്ള വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു.

എട്ടാവാ ജില്ലയിലെ സാന്ദ്പൂർ ഗ്രാമവാസികളായ സുരഭിയും മഞ്ജേഷ് കുമാറും തമ്മിലുള്ള വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. ഹിന്ദു ആചാരപ്രകാരം നേടാവുന്ന വിവാഹത്തിൽ പരസ്പരം ഇരുവരും മാലയണിഞ്ഞതിന് ശേഷമുള്ള ചടങ്ങുകൾക്കിടെ സുരഭി കുഴഞ്ഞ് വീണു. ഉടൻ ഡോക്ടറെ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഡോക്ടർ സുരഭിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം സുരഭി മരിച്ച ശേഷവും മറ്റൊരു വധുവിനെ കണ്ടെത്തി വിവാഹ ചടങ്ങുമായി മുന്നോട്ട് പോകാനാണ് ഇരു കുടുംബങ്ങളും തീരുമാനിച്ചത്.

രണ്ടു കുടുബാംഗങ്ങളും ഒന്നിച്ചിരുന്ന സംസാരിക്കുന്നതിനിടെ ഇളയ സഹോദരി നിഷയുമായി വിവാഹം നടത്താം എന്ന നിർദ്ദേശം ഒരാൾ മുന്നോട്ട് വെക്കുകയായിരുന്നു എന്നും, ഇരു കുടുംബങ്ങളും ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനം എടുക്കുകയായിരുന്നു എന്നും മരണപ്പെട്ട സുരഭിയുടെ സഹോദരൻ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസി നോട് വ്യക്തമാക്കി.

സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇളയ സഹോദരി നിഷയുടെയും മഞ്ജേഷിൻ്റെയും വിവാഹ ചടങ്ങുകൾ നടത്തുകയായിരുന്നു. വിവാഹത്തിന് ശേഷം വധുവും വരനുമുൾപ്പെടയുള്ളവർ മടങ്ങി കഴിഞ്ഞാണ് സുരഭിയുടെ സംസ്കാര ചടങ്ങുകൾ നടത്തിയതെന്നും സഹോദരൻ വ്യക്തമാക്കി.

മരണത്തിന്റെ ദുഃഖവും വിവാഹത്തിന്റെ സന്തോഷവും ഒരേ സമയം അനുഭവിക്കേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും ഒരു മകളുടെ മൃതദേഹം മുറിയിൽ കിടത്തുകയും അടുത്ത മുറിയിൽ മറ്റൊരു മകളുടെ വിവാഹം നടക്കുകയും ചെയ്യുക എന്നത് ഏറെ പ്രയാസത്തോടെയും ദുഃഖത്തോടെയും എടുത്ത തീരുമാനമായിരുന്നു എന്നും സുരഭിയുടെ അമ്മാവനായ അജബ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button