KeralaLatest News

എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി പൂർത്തിയാകുന്നു, സര്‍വ്വീസില്‍ തിരിച്ചെടുത്തേക്കുമെന്നു സൂചന

2023 ജനുവരി വരെ ശിവശങ്കറിനു സര്‍വീസുണ്ട്. നിലവില്‍ ശിവശങ്കറിന് സര്‍വ്വീസില്‍ തിരിച്ചു വരുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി അടുത്ത മാസം 16ന് അവസാനിക്കും. കേസില്‍ ശിക്ഷിക്കപ്പെടാത്ത സാഹചര്യത്തില്‍ ശിവശങ്കരൻ സര്‍വ്വീസിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയേറി.

ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2020 ജൂലായ് 16ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 2023 ജനുവരി വരെ ശിവശങ്കറിനു സര്‍വീസുണ്ട്. നിലവില്‍ ശിവശങ്കറിന് സര്‍വ്വീസില്‍ തിരിച്ചു വരുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല.

എന്നാല്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും. അഴിമതിക്കേസില്‍ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥര്‍ മുന്‍പ് സസ്‌പെന്‍ഷനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയിട്ടുണ്ട്. ക്രിമിനല്‍ കുറ്റാന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിനു സസ്‌പെന്‍ഡ് ചെയ്യാം.

അഴിമതിക്കേസല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്. അതിനു ശേഷം സസ്‌പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം. അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ സ്വമേധയാ പിന്‍വലിക്കപ്പെടും. പരമാവധി രണ്ടു വര്‍ഷമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷനില്‍ നിറുത്താനാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button