Latest NewsFootballNewsSports

കോപ അമേരിക്ക 2021: ബ്രസീലിൽ തന്നെ നടത്താമെന്ന് സുപ്രീം കോടതി

റിയോ: കോപ അമേരിക്ക 2021 ബ്രസീലിൽ നടത്താൻ സുപ്രീം കോടതി അനുമതി. ബ്രസീൽ സുപ്രീം കോടതി കോപ അമേരിക്ക തടയാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ഹർജി തള്ളി. കോപ അമേരിക്ക നടത്താമെന്നും തടയേണ്ട ആവശ്യമില്ലെന്നും കോടതി അറിയിച്ചു. ഗവൺമെന്റ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ കരുതൽ എടുക്കാൻ നിർദേശം നൽകുമെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ബ്രസീലിൽ വലിയ രാഷ്ട്രീയ പോരാട്ടമായി മാറിയ കോപ അമേരിക്ക ടൂർണ്ണമെന്റിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയായ ബ്രസീൽ സോഷ്യലിസ്റ്റ് പാർട്ടിയും, പാർട്ടി നേതാവ് ജൂലൊയോ ഡെൽഗാഡോയും കോടതിയിൽ ഹർജി നൽകി. ഇത്ര വലിയ ടൂർണമെന്റ് ഇപ്പോൾ വെക്കുന്നത് രാജ്യത്തെ ആരോഗ്യ കാര്യങ്ങൾ താറുമാറാക്കുമെന്നും ഇത് മനുഷ്യന് ജീവിക്കാനുള്ള അവകാശങ്ങൾക്ക് എതിരാണെന്നും പ്രതിപക്ഷ പാർട്ടികൾ കോടതിൽ വ്യക്തമാക്കി.

Read Also:- ഹോണ്ട ലിവോ 110 സിസി മോട്ടോർസൈക്കിളിന് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു

ലോക രാജ്യങ്ങളിൽ അമേരിക്ക കഴിഞ്ഞാൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ബ്രസീൽ. 4,75,000ത്തിലധികം ആളുകൾ ഇതിനകം കോവിഡ് ബാധിച്ച് ബ്രസീലിൽ മരണപ്പെട്ടിട്ടുണ്ട്. കോപ നടത്താൻ കോടതി അനുവദിച്ചതോടെ ബ്രസീലിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ ഞായറാഴ്ചയാണ് കോപ അമേരിക്ക ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button