Latest NewsIndiaNewsHealth & Fitness

വാക്‌സിൻ എടുക്കുമ്പോൾ എന്താണ് ശരീരത്തിൽ സംഭവിക്കുന്നത്?

രോഗപ്രതിരോധ സംവിധാനത്തിന് രണ്ട് പ്രധാന വശങ്ങളാണുള്ളത്

കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, വാക്‌സിനേഷൻ എന്നിങ്ങനെയുള്ള പ്രതിരോധ നടപടികളിലൂടെയാണ് കോവിഡ് എന്ന പകർച്ച വ്യാധിയെ ലോകം പ്രതിരോധിക്കുന്നത്. വാക്‌സിൻ സ്വീകരിക്കുമ്പോൾ ചിലർക്ക് പനിയും ജലദോഷവും ക്ഷീണവുമൊക്കെ അനുഭവപ്പെടാറുണ്ട്. മറ്റ് ചിലർക്കാണെങ്കിൽ ഇതൊന്നും അനുഭവപ്പെടാറുമില്ല. വാക്‌സിൻ സ്വീകരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നതെന്താണെന്ന് നോക്കാം.

Read Also: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും കാർഷിക മേഖലയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഉത്തർപ്രദേശ് സർക്കാർ

മനുഷ്യശരീരത്തിലേക്ക് ആദ്യമായി ഒരു ആന്റിജൻ പ്രവേശിക്കുമ്പോൾ, രോഗപ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനും ആ ആന്റിജന് വേണ്ടിയുള്ള പ്രത്യേക ആന്റിബോഡികൾ നിർമ്മിക്കാനും സമയമെടുക്കും. ആസമയത്തിനിടയിൽ വാക്‌സിൻ സ്വീകരിച്ച വ്യക്തി രോഗബാധിതനാകാൻ സാധ്യതയുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആന്റിജനെ നിർവചിക്കുന്നത് ആൻറിബോഡികളുടെ രൂപീകരണത്തിന് കാരണമാകുന്ന ഒരു രോഗാണുവായാണ്.

Read Also: മരംകൊള്ള കേസ്: ഏകോപനത്തോടെയുള്ള സമഗ്ര അന്വേഷണമാണ് ലക്ഷ്യമെന്ന് എഡിജിപി ശ്രീജിത്ത്

രോഗപ്രതിരോധ സംവിധാനത്തിന് രണ്ട് പ്രധാന വശങ്ങളാണുള്ളത്. ശരീരത്തിലേക്ക് ഒരു ഫോറിൻ ബോഡി പ്രവേശിക്കുമ്പോൾ വെളുത്ത രക്താണുക്കൾ ആ ഭാഗത്തേക്കെത്തി അവയെ പ്രതിരോധിക്കാൻ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉണർത്തുന്നു. അതിന്റെ ഭാഗമായാണ് പനി, വേദന, ക്ഷീണം തുടങ്ങിയവ ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button