Latest NewsNewsFootballSports

കോപ അമേരിക്ക: വിജയവഴിയിൽ തിരിച്ചെത്തി അർജന്റീന

ബ്രസീലിയ: കോപ അമേരിക്കയിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തി അർജന്റീന. ആദ്യ മത്സരത്തിൽ ചിലിയോട് ഒരു ഗോൾ സമനില വഴങ്ങിയ അർജന്റീന ഇന്ന് കരുത്തരായ ഉറുഗ്വേയെ ഏകപക്ഷീകമായി ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയിലെ 13-ാം മിനിറ്റിൽ റോഡ്രിഗസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.

കോർണർ പൊസിഷനിൽ നിന്ന് സൂപ്പർതാരം മെസി അളന്നുകുറിച്ച് നൽകിയ ക്രോസ് റോഡ്രിഗസ് പന്ത് മനോഹരമായി ലക്ഷ്യത്തിലെത്തിച്ചു. സൂപ്പർതാരങ്ങളായ മെസി-സുവാരസ് പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിന്റെ നിയന്ത്രണം അർജന്റീനയ്ക്ക് തന്നെയായിരുന്നു. നിരവധി അവസരങ്ങളാണ് മെസിയും സംഘത്തിനും ലഭിച്ചത്. എന്നാൽ ഫിനിഷിംങിലെ പോരായ്മകൾ അർജന്റീനക്ക് കൂടുതൽ സ്കോർ ചെയ്യാനായില്ല.

Read Also:- ഹൃദയസംരക്ഷണത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍.!

കോപ അമേരിക്കയിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ ചിലി ഏകപക്ഷീകമായി ഒരു ഗോളിന് ബൊളീവിയയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിലെ 10-ാം മിനിറ്റിൽ ബെൻ ബ്രെറ്റനാണ് ചിലിയുടെ വിജയ ഗോൾ നേടിയത്. കോപയിൽ ചിലിയുടെ ആദ്യ വിജയമാണിത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കരുത്തരായ അർജന്റീനയോട് ചിലി സമനില വഴങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button