KeralaLatest NewsNewsCrime

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ

കൽപറ്റ: സംസ്​ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ കാസർകോട്​ ചെറുവത്തൂർ സ്വദേശി സിദ്ദീഖിനെ കൽപറ്റ ജെ.എസ്.പി അജിത്കുമാറിന്റെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൽപറ്റ വിനായക ​െറസിഡൻഷ്യൽ കോളനിയിലെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൂട്ടുപ്രതി മേട്ടുപാളയം സ്വദേശി ശ്രീനിവാസനെ മൂന്നു മാസം മുമ്പ്​​ പൊലീസ്​ അറസ്റ്റ് ചെയ്തിരുന്നു. ലോറിയിൽ ക്ലീനർ ആയ ഇയാൾ ഡൽഹിയിലേക്ക് പോവുന്ന കണ്ടെയ്നർ ലോറിയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടുവെച്ചാണ്​ ഇയാളെ പിടികൂടിയത്.

ചെറുവത്തൂർ, പയ്യന്നൂർ, തലശ്ശേരി, മാഹി, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, വേങ്ങര, പാലക്കാട് നോർത്ത്, മങ്കര, വാളയാർ, ചിറ്റൂർ, ശ്രീകൃഷ്​ണപുരം, തൃശൂർ, കൽപറ്റ, കമ്പളക്കാട് സ്​റ്റേഷനുകളിലായി ഇയാൾക്കെതിരെ മുപ്പതോളം മോഷണ കേസുകളുണ്ട്. ഈറോട്, മേട്ടുപാളയം സ്​റ്റേഷനുകളിലും കേസുകളുണ്ട്.

കൽപറ്റ സി.ഐ പി. പ്രമോദ്, സ്പെഷൽ ടീം അംഗങ്ങളായ എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ ടി.പി. അബ്​ദുറഹ്മാൻ, ഷാലു ഫ്രാൻസിസ്, കെ.കെ. വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button