Latest NewsNewsFootballSports

യൂറോ-കോപ: ക്വാർട്ടർ ലൈനപ്പായി

വെംബ്ലി: പ്രീ ക്വാർട്ടർ അവസാന റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ യൂറോ കപ്പ് ക്വാർട്ടർ ലൈനപ്പായി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജൂലായ് രണ്ടിനാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക. ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയിൻ സ്വിറ്റ്‌സർലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്‌സ്ബർഗിൽ രാത്രി 9.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ ബെൽജിയം ഇറ്റലിയെ നേരിടും. രാത്രി 12.30നാണ് രണ്ടാം ക്വാർട്ടർ.

ജൂലായ് മൂന്നിന് നടക്കുന്ന ക്വാർട്ടർ മൽസരത്തിൽ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാർക്കിനെ നേരിടും. മത്സരം 9.30നാണ്. ജൂലായ് മൂന്നിന് നടക്കുന്ന നാലാം ക്വാർട്ടറിൽ ശക്തരായ ഇംഗ്ലണ്ട് ഉക്രൈനിനെ നേരിടും. മത്സരം രാത്രി 12.30ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ ആരംഭിക്കും.

Read Also:- ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ കരാർ ഇന്ന് അവസാനിക്കും

അതേസമയം, കോപ അമേരിക്കയിലെ ക്വാർട്ടർ മത്സരം ജൂലായ് മൂന്നിന് ആരംഭിക്കും. ശനിയാഴ്ച നടക്കുന്ന ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വേയെ നേരിടും. മത്സരം പുലർച്ചെ 2.30നാണ്. ക്വാർട്ടറിൽ രണ്ടാം മത്സരത്തിൽ ശക്തരായ ബ്രസീലും ചിലിയും നേർക്കുനേർ ഏറ്റുമുട്ടും. ജൂലൈ നാലിന് നടക്കുന്ന ക്വാർട്ടറിൽ ഉറുഗ്വേ കൊളംബിയെയും, അർജന്റീന ഇക്വാഡോറിനെയും നേരിടും.

https://www.instagram.com/p/CQuFKhmiQ8t/?utm_source=ig_web_copy_link

https://www.instagram.com/p/CQr9cFNoESJ/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button