KeralaLatest News

വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് അടിച്ചു കൊന്ന സംഭവം: പോലീസ് കേസെടുത്തു, പ്രതിഷേധം ശക്തം

വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ മൃഗസ്‌നേഹികളില്‍ നിന്ന് അടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്തു നായയെചൂണ്ടയില്‍ കോര്‍ത്ത് കെട്ടിയിട്ട് അടിച്ചു കൊന്നു. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് മൂന്നുപേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി വിഴിഞ്ഞം സിഐ അറിയിച്ചു. അക്രമത്തിന്റെ വീഡിയോ സംഘത്തിലെ ഒരു യുവാവ് തന്നെ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ മൃഗസ്‌നേഹികളില്‍ നിന്ന് അടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സ്ഥിരമായി കടപ്പുറത്തു കളിക്കാറുണ്ടായിരുന്ന ബ്രൂണോ വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കുട്ടികള്‍ അടങ്ങുന്ന സംഘം നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തു. നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ നായയെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button