Latest NewsKeralaIndiaNewsInternational

‘പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി’: ഇന്ത്യയുടെ കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ പുറത്ത്

കോവിഡ് ബാധിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 93 ശതമാനമായി കുറയ്ക്കും

ബം​ഗളൂരു; കൊവാക്സിൻ 78 ശതമാനം സുരക്ഷിതമാണെന്ന് വ്യക്തമാക്കി നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്തുവന്നത്. പൂർണമായും സുരക്ഷിതമായ വാക്സിൻ പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നൽകുന്നുവെന്നും കമ്പനി വ്യക്തമാക്കി.

18 മുതൽ 98 വയസ് പ്രായപരിധിയിലുള്ള 25,000 ത്തിലധികം പേരിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിൽ വാക്സീൻ 78 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി കമ്പനി അറിയിച്ചു. നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവർക്ക് 78 ശതമാനം ഫലപ്രദമായ വാക്സിൻ ഗുരുതരമായി കോവിഡ് ബാധിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 93 ശതമാനമായി കുറയ്ക്കുമെന്നും കണ്ടെത്തി.

കോവിഡ് ലക്ഷണങ്ങളില്ലാത്ത രോഗ ബാധയ്‌ക്കെതിരെ 63% വാക്സീൻ ഫലപ്രദമാണ്. ബി.1.617.2 ഡെൽറ്റ വഭേദത്തിനെതിരെ വാക്സീൻ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു. കൊവാക്സിന് കോവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് നേരത്തെ അമേരിക്കയിലെ ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ് ഹെൽത്ത് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button