Latest NewsNewsIndia

മാവോയിസ്റ്റുകളുടെ നീക്കത്തിന് തടയിട്ട് സുരക്ഷാ സേന: പിടിച്ചെടുത്തത് വൻ സ്‌ഫോടക ശേഖരം

40 കിലോയോളം ഐഇഡിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്

റാഞ്ചി: മാവോയിസ്റ്റുകളുടെ നീക്കത്തിന് തടയിട്ട് സുരക്ഷാ സേന. ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകൾ സ്വരുക്കൂട്ടിയിരുന്ന ഐഇഡി സുരക്ഷാസേന കണ്ടെടുത്തു. ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെടുത്തത്. നിമിയാഗട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ തെൻഗ്രഖുർദ് ഗ്രാമത്തിനോട് ചേർന്നുള്ള വന മേഖലയിൽ നിന്നാണ് ഐഇഡി പിടിച്ചെടുത്തത്.

Read Also: ഹാരിസിനെ വിവാഹം കഴിക്കാൻ വേണ്ടി ഡിവോഴ്സ് ആയവർ വരെ ലിസ്റ്റിൽ: മലപ്പുറത്തെ അധ്യാപകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രദേശത്ത് മാവോയിസ്റ്റുകൾ ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. 40 കിലോയോളം ഐഇഡിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ഐഇഡി നിർവ്വീര്യമാക്കിയത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി സുരക്ഷാ സേന അറിയിച്ചു. മേഖലയിൽ കർശന പരിശോധനയും നടത്തുന്നുണ്ട്.

Read Also: അന്ന് കണ്ണീരോടെ പടിയിറങ്ങി, ഇന്ന് പൊട്ടിക്കരഞ്ഞ നെയ്മറെ സ്നേഹം കൊണ്ട് ചേർത്തുപിടിച്ചു: മെസിയെ പുകഴ്ത്തി ബ്രിട്ടാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button