COVID 19KeralaNattuvarthaLatest NewsNewsIndia

പിൻവാതിൽ വഴി വാക്‌സിൻ, അനാവശ്യമായ അടച്ചുപൂട്ടൽ: സംസ്ഥാനസർക്കാരിനെതിരെ ജനങ്ങൾ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെതിരെ ജനങ്ങൾ രംഗത്ത്. അനാവശ്യമായ അടച്ചുപൂട്ടലുകൾ വരുത്തിവയ്ക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജനങ്ങൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം കുറയുന്നില്ലെങ്കിൽ പിന്നെന്തിനാണ് അടച്ചിടുന്നതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ ക്യാമ്പയിനിങ്ങുമായിട്ടാണ് പലരും പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നത്.

Also Read:മഹാരാഷ്ട്ര‍യില്‍ ഉയരുന്ന കോവിഡ് കേസുകള്‍ മൂന്നാം തരംഗത്തിന്‍റെ സൂചന: മുന്നറിയിപ്പുമായി വിദഗ്ധർ

‘നമ്മുടെ സിസ്റ്റം തെറ്റാണ് സാർ’ എന്ന ഹാഷ് ടാഗുമായി സോഷ്യൽ മീഡിയയിൽ പല പ്രമുഖരും രംഗത്തു വരുന്നുണ്ട്. പിൻ വാതിൽ വഴി വാക്‌സിൻ നൽകുന്നുവെന്നാണ് പ്രധാനവിമർശനമായി ജനങ്ങൾ ഉന്നയിക്കുന്നത്. അടച്ചുപൂട്ടലുകൾക്കെതിരെ വ്യാപാരികളും മറ്റും വലിയ സമരങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നിരന്തരമായ ആത്മഹത്യകളും മറ്റും കണ്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടാകുന്നില്ല.

ദിനം പ്രതി കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്ന മനുഷ്യരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയകളിലും മറ്റും വലിയ തോതിലാണ് ഇതിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് ഉം മറ്റു ഇതരപാർട്ടികളും രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button