KeralaLatest NewsNews

ഈ സ്‌നേഹവും അനുകമ്പയും നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ: മലയാളികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയനും വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ അറിയിച്ചു

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ത്യാഗത്തെയും സമർപ്പണ മനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്‌നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ അറിയിച്ചു.

Read Also  :  രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സാഹോദര്യവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാൾ ആഘോഷം എന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button